വൈക്കം : വൈക്കം വെള്ളൂരിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു. അരയങ്കാവ് സ്വദേശി ജോൺസൺ (55), ജോൺസന്റെ സഹോദരി പുത്രൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്‌മോൾ(15) എന്നിവരാണ് മരിച്ചത്. തലയോലപ്പറമ്പ് വെള്ളൂർ ചെറുകര പാലത്തിന് സമീപം മൂവാറ്റുപുഴയാറിലാൺേ ഇവർ കുളിക്കാനിറങ്ങിയത്.
ഒഴുക്കിൽ പെട്ട ജിസ്‌മോളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ജോൺസനും അലോഷ്യസും അപകടത്തിൽ പെടുകയായിരുന്നു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. 12 അംഗ സംഘത്തിലെ ആറുപേരാണ് കുളിക്കാൻ ഇറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
Discussion about this post