കാസർകോട്; ഹൈന്ദവ അവഹേളനം തുടർന്ന് സിപിഎം നേതാക്കൾ. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ പരശുരാമൻ കെട്ടുകഥയെന്ന് സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. കാസർകോട് കയ്യൂരിൽ സി കുഞ്ഞമ്പു അനുസ്മരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പി ജയരാജൻ മിത്ത് വിവാദത്തിലേക്ക് വീണ്ടും അഗ്നി പകർന്നത്.
ജനങ്ങളെ അടിമകളാക്കാൻ ബ്രാഹ്‌മണാധിപത്യം സൃഷ്ടിച്ച കെട്ടുകഥയാണ് പരശുരാമനെന്ന് പി ജയരാജൻ പറഞ്ഞു. ‘ പരശുരാമനാണ് കേരളസൃഷ്ടിയുടെ ആൾ എന്നാണ്. കേരളം ഉണ്ടാക്കിയത് പരശുരാമനാണ്. പരശുരാമൻ ഗോകർണത്തു നിന്നും മഴു എറിഞ്ഞു. മഴു വീണ ഇടം വരെയുള്ള കടൽ നീങ്ങിപ്പോയി കരയായി. ആ കരയായ കേരള ഭൂമി 64 ബ്രാഹ്‌മണ കുടുംബങ്ങൾക്ക് ദാനം ചെയ്ത പരശുരാമൻ. അതുകൊണ്ട് ഭൂമിയുടെ മേലുള്ള പരമമായ അവകാശം അഥവാ ജന്മാവകാശം ബ്രാഹ്‌മണന്മാർക്കുള്ളതാണ്. ബ്രാഹ്‌മണാധിപത്.ം ഈ നാട്ടിലെ ജനങ്ങളെ അടിമകളാക്കി വെക്കുന്നതിന് വേണ്ടിയുള്ള ഒരു കെട്ടുകഥയായിരുന്നു. ഈ പരശുരാമ സൃഷ്ടി എന്നുള്ള കെട്ടുകഥയെന്നായിരുന്നു പി ജയരാജന്റെ പരാമർശം.
കേരളോൽപ്പത്തിയെ കുറിച്ചുള്ള പി ജയരാജന്റെ ഈ പരാമർശം വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഗണപതി മിത്താണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയപ്രതിഷേധം ഉയരുന്നതിനിടെയാണ് പി ജയരാജന്റെ ഈ പരശുരാമ പ്രസ്താവന.
Discussion about this post