തൃശൂർ: കൊടുങ്ങല്ലൂരിൽ കാറിന് നേരെ ആക്രമണം. കാറുകൾ തമ്മിൽ ഉരസിയതിന്റെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികളിലൊരാൾ പിടിയിലായി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാറക്കല്ലുകൾ ഉപയോഗിച്ച് യാത്രക്കാർ ഇരിക്കുന്ന കാറിന് നേരെ എറിയുന്നത് വീഡിയോയിൽ വ്യക്തമാണ്.
മത്സരഓട്ടം നടത്തിയ കാർ യാത്രക്കാർ നടത്തിയ സംഘർഷത്തിലാണ് കാർ കല്ലുകൊണ്ട് അടിച്ചുതകർത്തത്. വൈകീട്ട് ആറുമണിയോടെ ദേശീയപാതയിൽ കൊടുങ്ങല്ലൂരിന് സമീപത്താണ് സംഭവം. ഇതിന് ശേഷം രണ്ടുകാറുകളും സ്ഥലം വിട്ടെങ്കിലും കാറിന് നേരെ ആക്രമണം നടത്തിയവർ സഞ്ചരിച്ചിരുന്ന വാഹനം മതിലകത്ത് വെച്ച് അപകടത്തിൽപ്പെടുകയും കാർ ഓടിച്ചിരുന്ന അസമീനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് മതിലകം പോലീസ് പറയുന്നത്. തകർക്കപ്പെട്ട കാറിലുണ്ടായിരുന്നവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല.
Discussion about this post