തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. പതിനഞ്ചാമത് കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്.ഈ മാസം 24വരെ 12 ദിവസമാണ് സമ്മേളനം നടക്കുക.സമ്മേളനത്തിൻറെ ആദ്യദിനമായ ഇന്ന്, മുൻ മുഖ്യമന്ത്രിയും എം.എൽ.എ.യുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും.
സഭയുടെ ആദ്യ ദിനം മുതൽ പ്രക്ഷുബ്ദമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുതലപ്പൊഴിയിലെ അപകടങ്ങൾ,എഐ ക്യാമറ വിവാദം, സ്പീക്കറുടെ മിത്ത് വിവാദം, മുഖ്യമന്ത്രിയുടെ മൗനം. അതിവേഗ റെയിൽപാത, ഇങ്ങനെ വിവിധ വിഷയങ്ങളിൽ നിയമസഭ ഇന്ന് മുതൽ കലങ്ങി മറിയും.
ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അതിക്രമം തടയാനുള്ള വ്യവസ്ഥകൾ കർക്കശമാക്കുന്ന ഭേദഗതി ഓർഡിനൻസിന് പകരമുള്ള ബില്ലും കേരള നികുതി ഭേദഗതി ബില്ലും നാളെ പരിഗണിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്ന് ഇന്ന് കാര്യോപദേശകസമിതി യോഗം ആലോചിക്കും. ചില ബില്ലുകളുടെ കരട് ഇന്ന് മന്ത്രിസഭായോഗവും പരിഗണിക്കും.
Discussion about this post