പനാജി: കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയ്ക്ക് കൂട്ടായി ഗോവയിൽ നിന്ന് പുതിയ അരുമ നായ്ക്കളെത്തും. മപുസയിൽ നിന്നാണ് ജാക്ക് റസൽ ടെറിയൻ ഇനത്തിൽ പെടുന്ന നായ്കുട്ടികളെത്തുന്നത്. മൂന്ന് മാസം പ്രായമായ രണ്ടു നായ്ക്കുട്ടികളാണ് രാഹുലിന് കൂട്ടായി എത്തുന്നത്. പതിനായിരങ്ങൾ വിലവരുന്നതാണ് ജാക്ക് റസൽ ടെറിയൻ ഇനത്തിൽപ്പെടുന്ന നായകൾ.
നോർത്ത് ഗോവയിലെ മപുസ പട്ടണത്തിൽ ഭർത്താവ് സ്റ്റാൻലി ബ്രാഗങ്കയ്ക്കൊപ്പം നായപരിപാലന കേന്ദ്രം നടത്തുന്ന ശിവാനി പിത്രേയിൽ നിന്ന് ഒരു നായയെ വാങ്ങിയ രാഹുൽ രണ്ടാമത്തേതിനെ ഉടൻ ഡൽഹിയിലെത്തിക്കും. നല്ലൊരു നായ്ക്കുട്ടിയെ കണ്ടുപിടിക്കാൻ രാഹുൽ നേരത്തേ കേന്ദ്രത്തിലേക്ക് ആളെ അയച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗോവയിലെത്തി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു പിറ്റേന്നു രാവിലെ കെന്നലിലെത്തിയ രാഹുലിന് മുഖത്തും ചെവിയിലും തവിട്ടുനിറമുള്ള വെളുത്ത നായ്ക്കുട്ടിയെയും അതുപോലെയുള്ള മറ്റൊന്നിനെയും ഇഷ്ടമായെന്ന് ശിവാനി പറയുന്നു. കേന്ദ്രത്തിൽ സന്ദർനശനത്തിനെത്തിയ രാഹുൽ, ഭൂരിഭാഗം സമയവും നായ്ക്കളോടൊപ്പം കളിക്കുകയായിരുന്നുവെന്ന് ശിവാനി കൂട്ടിച്ചേർത്തു.
Discussion about this post