പത്തനംതിട്ട : കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഇടുക്കി കാഞ്ചിയാർ സ്വദേശിയായ സതീഷാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ബസിൽ വെച്ചാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്.
അക്രമം നടന്നിതിനെ തുടർന്ന് യുവതി ബഹളംവെയ്ക്കുകയായിരുന്നു. തുടർന്ന് ബസ് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഐ ജി ലക്ഷ്മണയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് സതീഷ്.
അതേസമയം പീഡനക്കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അയിരൂർ എസ് എച്ച് ഒ ആയിരുന്ന ആർ.ജയസനിലിനെയാണ് ഡിജിപി പുറത്താക്കിയത്.
Discussion about this post