ചെന്നൈ: കൃഷ്ണഗിരിയിൽ പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം. മൂന്ന് പേർക്ക് പരിക്കേറ്റു. കേളമംഗലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പടക്ക നിർമ്മാണ ശാലയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
ഉച്ചയോടെയായിരുന്നു സംഭവം. സ്‌ഫോടനം ഉണ്ടാകുമ്പോൾ കെട്ടിടത്തിൽ ഡിആർഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഡിആർഒ ഉൾപ്പെടെയുള്ളവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പടക്കം സൂക്ഷിച്ചിരുന്ന ബോക്‌സുകൾ ഡിആർഒയും സംഘവും തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഡിആർഒയ്ക്ക് പുറമേ സ്ഥലം തഹസിൽദാർ മാനേജർ എന്നിവർക്കാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. ഇതിൽ മാനേജരുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ ആഴ്ച കൃഷ്ണഗിരി നഗരത്തിലെ മറ്റൊരു പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറിയുണ്ടാകുകയും ഒൻപത് പേർ മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പടക്ക നിർമ്മാണ ശാലകളിൽ പരിശോധന തുടരുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സ്ഫോടനം നടന്ന പടക്ക നിർമ്മാണ ശാലയിലും സംഘം എത്തിയത്. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് നിലവിൽ പടക്ക നിർമ്മാണ ശാലകളിലെ പരിശോധന പുരോഗമിക്കുന്നത്.
Discussion about this post