തിരുവനന്തപുരം: എല്ലാ മതവിഭാഗങ്ങൾക്കും തുല്യനീതി ലക്ഷ്യമിട്ട് കേന്ദ്രം നടപ്പിലാക്കാനൊരുങ്ങുന്ന ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള . മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം കോൺഗ്രസും പിന്താങ്ങി. ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഏകീകൃത സിവിൽ കോഡ് ഇല്ലാതെയാക്കുന്നു എന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ പ്രധാനമായും പറയുന്നത്. നിയമം കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇതിൽ അതിയായ ഉത്കണ്ഠയും ആശങ്കയും കേരള നിയമസഭയ്ക്കുണ്ട്. കേന്ദ്രസർക്കാരിന്റെ നീക്കത്തെ നിയമസഭ അപലപിക്കുന്നുവെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഏത് മതത്തിൽ വേണമെങ്കിലും വിശ്വസിക്കാനും അതിന് അനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ ഉണ്ട്. ഇതിനെയെല്ലാം വിലക്കുന്ന നിയമ നിർമ്മാണം മൗലികാവകാശത്തിന്റെ ലംഘനവും നിഷേധവുമാണ്. മൗലികമായ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കൽ കൂടിയാണ് ഇത്.
അഭിപ്രായ സമന്വയത്തിലൂടെയും വത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയ സംവാദത്തിലൂടെയും കാലക്രമത്തിലാണ് ഇത്തരം നിയമങ്ങൾ നടത്തേണ്ടത്. എന്നാൽ ഇപ്പോൾ നടക്കുന്ന ഏകപക്ഷീയ നീക്കം ആശങ്കയുളവാക്കുന്നു. ഇത് വർഗ്ഗീയ നീക്കമാണെന്നും പ്രമേയത്തിൽ പറയുന്നു.
Discussion about this post