തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശീയ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിലേക്ക് ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കഴഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്. 15 പഞ്ചായത്ത് വാർഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്. തെന്മല പഞ്ചായത്തിലെ -ഒറ്റക്കൽ വാർഡ് (യുഡിഎഫ്), ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ (എൽഡിഎഫ്), ആലപ്പുഴ -തലവടി പഞ്ചായത്തിലെ -കോടമ്പനാടി (യുഡിഎഫ്), കോട്ടയം -വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ മറവൻതുരുത്ത് (എൽഡിഎഫ്), എറണാകുളം -ഏഴിക്കര പഞ്ചായത്തിലെ -വടക്കുംപുറം (എൽഡിഎഫ് ), വടക്കേക്കര പഞ്ചായത്തിലെ മുറവൻ തുരുത്ത് (യുഡിഎഫ്), മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് (സ്വതന്ത്രൻ), പള്ളിപ്പുറത്തെ പഞ്ചായത്ത് വാർഡ് (എൽഡിഎഫ്), തൃശൂർ -മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം (എൽഡിഎഫ്), പാലക്കാട് -പൂക്കോട്ട്കാവ് പഞ്ചായത്തിലെ താനിക്കുന്ന് (യുഡിഎഫ്), മലപ്പുറം -പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട് (യുഡിഎഫ്), ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് (യുഡിഎഫ്), തുവ്വൂർ പഞ്ചായത്തിലെ അക്കരപ്പുറം (യുഡിഎഫ്), പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (യുഡിഎഫ്), കോഴിക്കോട് -വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് (യുഡിഎഫ്), കണ്ണൂർ -മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് (എൽഡിഎഫ്), ധർമടം പഞ്ചായത്തിലെ പരീക്കടവ് (എൽഡിഎഫ്) എന്നിവിടങ്ങളിൽ ആയിരുന്നു തിരഞ്ഞെടുപ്പ്.
13,974 പുരുഷന്മാരും, 16,501 സ്ത്രീകളും ഉൾപ്പെടെ 30,475 പേരാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്നും ലഭ്യമാകും.
Discussion about this post