ഓണം അടുത്തിട്ടും സപ്ലൈകോയുടെ പല ഔട്ട്ലെറ്റുകളിലും അരി അടക്കമുള്ള സാധനങ്ങളില്ലെന്ന പരാതി വ്യാപകമാവുന്നു. മുളക്, കടല, പഞ്ചസാര തുടങ്ങിയ അവശ്യവസ്തുക്കളും സപ്ലൈകോയിൽ പല സ്ഥലത്തും ലഭ്യമല്ല. ഡിപ്പോയില്‍ നിന്ന് ലോഡ് അയച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം എത്തുമെന്നുമാണ് ഔട്ട്‌ലറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള മറുപടി. ഇതു തന്നെയാണ് പൊതുജനങ്ങളോട് സപ്ലൈകോ അധികൃതർ നൽകുന്ന മറുപടിയും.
സപ്ലൈകോ ഔട്ട്ലറ്റുകളില്‍ ഈ മാസം പത്താംതീയതിക്ക് മുമ്പ് സാധനങ്ങള്‍ എത്തിക്കുമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനങ്ങൾ പ്രാവർത്തികമായില്ലെന്ന് മാത്രമല്ല , 13 ഇന സബ്സിഡി സാധനങ്ങളില്‍ അരിയടക്കമുള്ളവ പലയിടത്തും എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയിൽ സാധനങ്ങൾ എത്തുമെന്ന മന്ത്രിയുടെ വാക്ക് കേട്ട് സപ്ലൈകോയിലെത്തുന്നവര്‍ക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയാണെന്ന് ചുരുക്കം. ഓണത്തിനുവേണ്ടി സംഭരിച്ച സാധനങ്ങള്‍ കുറച്ച് കടകളില്‍ എത്തിച്ചിരുന്നെങ്കിലും പലതും മണിക്കൂറുകള്‍ക്കകം തീര്‍ന്നു. മിക്ക ഔട്ട്‌ലറ്റുകളുടെയും അവസ്ഥ ഇതാണ്. അരിക്കു പുറമെ മുളക്, കടല, പഞ്ചസാര എന്നിവയാണ് എത്താത്തത്
Discussion about this post