കോഴിക്കോട്: കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ- നടുവണ്ണൂർ റോഡിൽ വയലരികിൽ ആണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
റോഡിന് സമീപത്തെ വലയിലാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. കാലുകളാണ് കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹഭാഗം എന്നാണ് പ്രാഥമിക നിഗമനം. വയലോരത്ത് പ്രദേശവാസികൾ ആണ് ആദ്യം കാലുകൾ കണ്ടത്. ഇതിന് പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇതിന് ശേഷം മൃതദേഹ ഭാഗം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഏതാനും ദിവസങ്ങൾക്ക് ഇവിടെ നിന്നും രാജീവ് എന്നയാളെ കാണാതെ ആയിരുന്നു. ഇയാളുടെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ പുല്ലുകൾ കരിഞ്ഞിട്ടുണ്ട്.
Discussion about this post