ചമ്പ: രാജ്യത്ത് എല്ലാം സ്ഥാപിച്ചത് കോൺഗ്രസ് മാത്രമാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയെന്നും കോൺഗ്രസ് ചെയ്യുന്ന ജോലികൾ വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. 1962 ലെ ചൈന യുദ്ധത്തെ കുറിച്ച് മാത്രമാണ് ബിജെപി പരാമർശം നടത്തുന്നത്. എന്നാൽ പാകിസ്താനെ രണ്ടായി വിഭജിച്ചത് ഇന്ധിരാഗാന്ധിയാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
അവർ എപ്പോഴും 1962 നെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ ഇന്ദിരാഗാന്ധി പാകിസ്താനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചുവെന്നും ഇപ്പോൾ ബംഗ്ലാദേശ് ജനാധിപത്യ ഭരണം നടത്തുന്നുവെന്നും മറക്കരുത്. അയൽരാജ്യത്തെ 1,00000 പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത കോൺഗ്രസ് ഭരണമായിരുന്നു അത് . ഞങ്ങൾ പാകിസ്താനുമായി യുദ്ധം ചെയ്തു ബംഗ്ലാദേശിനെ മോചിപ്പിച്ചു. ഇതാണ് കോൺഗ്രസ് ശക്തി. ബിജെപിയ്ക്ക് ഒരു പക്ഷിയെയോ എലിയെയോ വേട്ടയാടാൻ പോലും കഴിയില്ലെന്ന് ഖാർഗെ പറഞ്ഞു.
ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രചാരണത്തിന്റെ തുടക്കമായാണ് ഖാർഗെയുടെ ചത്തീസ്ഗഢ് സന്ദർശനത്തെ കാണുന്നത്.
Discussion about this post