ആലുവ: ആദ്യകാല ബിജെപി നേതാവ് ഒ.ജി തങ്കപ്പൻ അനുസ്മരണ പരിപാടി ആലുവയിൽ നടന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ മുൻ സംസ്ഥാന സെക്രട്ടറി, സഹ സംഘടനാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്ന നേതാവാണ് ഒ.ജി തങ്കപ്പൻ.
ആലുവ പാലസ് വ്യൂ മാർട്ട് ഹാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ബിജെപി ആലുവ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ പത്മകുമാർ അധ്യക്ഷത വഹിച്ചു. ആലുവ മണ്ഡലം പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.എ ബ്രഹ്മരാജ്, കർഷക മോർച്ച സംസ്ഥാന കമ്മിറ്റിയംഗം സുനിൽ കളമശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
മുനിസിപ്പൽ കൗൺസിലർമാരായ എൻ ശ്രീകാന്ത്, പ്രീത പി.എസ്, ശ്രീലത രാധാകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, മണ്ഡലം വൈസ് പ്രസിഡന്റ് എ.സി സന്തോഷ് കുമാർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി നാരായണൻ പോറ്റി, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, രത്‌നകുമാർ, സെക്രട്ടറി വി.പി രാധാകൃഷ്ണൻ, സതീഷ് എം.കെ, ആർ സതീഷ്‌കുമാർ, എം.ജി ഗോപാലകൃഷ്ണൻ, പി.സി റെജി, സിന്ധു റെജി തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post