കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തിൽ കയ്യാങ്കളി.കാസർഗോഡ് വിദ്യാനഗർ എരുതും കടവ് ജമാഅത്ത് അങ്കണത്തിലാണ് സംഭവം. മദ്രസാ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിലാണ് സംഭവം.
മുൻ ജമാഅത്ത് അംഗമായിരുന്ന മുഹമ്മദും മുസ്ലീം ലീഗ് ചെങ്കള പഞ്ചായത് പ്രസിഡന്റ് ജലീലും ചേർന്ന് മുഹ്യുദ്ദീൻ ജമാഅത്തിന് കീഴിലുള്ള സിറാജുൽ ഉലൂം മദ്റസ അങ്കണത്തിൽ പതാക ഉയർത്താൻ തീരുമാനിച്ചിരുന്നു.പതാക ഉയർത്തി കൊണ്ടിരിക്കുന്നതിനിടെ ജലീൽ മുഹമ്മദിനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
അധികാര തർക്കത്തെ തുടർന്ന് രണ്ട് വർഷമായി ഇവിടെ ജമാഅത്ത് കമ്മിറ്റി നിലവിലില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനിടെയാണ് ദേശീയ പതാക ഉയർത്തുന്നതിനിടെയുള്ള കയ്യാങ്കളി അരങ്ങേറിയത്.
Discussion about this post