കോട്ടയം: പുതുപ്പള്ളിയുടെ സമഗ്രവികസനത്തിനാണ് ഊന്നൽ നൽകുന്നത് എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഇതിന്റെ ഭാഗമായി ഇൻഡോർ സ്‌റ്റേഡിയം ഉൾപ്പെടെ മണ്ഡലത്തിൽ നിർമ്മിക്കുമെന്നും ജെയ്ക് പറഞ്ഞു. എന്തെല്ലാം വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരോഗ്യം, കുടിവെള്ളം, തുടങ്ങി എല്ലാ മേഖലയിലും വികസനം കൊണ്ടുവരും. കായികാഭിരുചിയെ പ്രോത്സാഹിപ്പിക്കാൻ ഇൻഡോർ സ്‌റ്റേഡിയം , സിന്തറ്റിക് ട്രാക്ക് എന്നിവ നിർമ്മിക്കും. സമഗ്ര വികസനമാണ് മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. നിലവിൽ മണ്ഡലത്തിൽ കുടിവെള്ള പദ്ധതി പുരോഗമിക്കുകയാണ്. പ്രാദേശികമായി എൽഡിഎഫ് അധികാരത്തിൽ വന്നതോടെയാണ് ഇത് സാക്ഷാത്കരിക്കപ്പെട്ടത്. താൻ വിജയിച്ചാൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും ജെയ്ക് വ്യക്തമാക്കി.
വർഷങ്ങൾ പഴക്കമുള്ള ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. ഇതാണോ വികസനം. വികസനം സംബന്ധിച്ച സംവാദത്തിന് താൻ യുഡിഎഫിനെ ക്ഷണിക്കുകയാണ്. എന്നാൽ ഇതിന് നേതാക്കൾക്ക് മറുപടിയില്ലെന്നും ജെയ്ക് പറഞ്ഞു.
Discussion about this post