എറണാകുളം: ലുലു മാളിലെ സ്ത്രീകളുടെ ശുചി മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇൻഫോപാർക്ക് ജീവനക്കാരനാണ് ഇയാൾ.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പർദ്ദ ധരിച്ചാണ് അഭിമന്യു മാളിൽ എത്തിയത്. തുടർന്ന് ഏറെ നേരം ശുചിമുറിയുടെ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ജീവനക്കാർ പിടികൂടി ചോദ്യം ചെയ്തു. ഇതോടെയാണ് നഗ്നചിത്രങ്ങൾ പകർത്താൻ മാളിൽ ഓളിക്യാമറ സ്ഥാപിച്ചതായി ഇയാൾ വ്യക്തമാക്കിയത്. ഇതോടെ പോലീസിനെ വിളിച്ചുവരുത്തി അഭിമന്യുവിനെ കൈമാറുകയായിരുന്നു.
മൊബൈൽ ഫോൺ ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചതിനു ശേഷം അതിൽ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേർത്ത് ഒട്ടിച്ചു വെക്കുകയായിരുന്നു അഭിമന്യുചെയ്തത്. പോലീസ് എത്തി ഈ ഫോണും പിടിച്ചെടുത്തു. ഇതിൽ നിന്നും നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് കളമശ്ശേരി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിമന്യുവിന് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post