കോട്ടയം: പുതുപള്ളിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ സഭയുടെ മകനെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭയിൽ ഭിന്നത ഉടലെടുത്തു. കോട്ടയം ഭഗ്രസനാധിപനാണ് ജെയ്കിനെയും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെയും സഭയുടെ കുട്ടികളെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ മുൻ വൈദിക ട്രസ്റ്റി ഫാദർ എം ഒ ജോണാണ് രംഗത്ത് വന്നത്. കോട്ടയം ഭദ്രസനാധിപന്റെ പ്രസ്താവന തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്ന് ഫാദർ എം ഒ ജോൺ പറഞ്ഞു.
ജെയ്ക്ക് വിശ്വാസിയല്ലെന്നും ഒരു പള്ളിയിലും അംഗത്വവുമില്ലെന്നും ഫാ. എംഒ ജോൺ പറഞ്ഞു. ജെയ്ക്കിന്റെ വിവാഹം അടക്കം പള്ളിയിൽ വെച്ചല്ല നടന്നത്. തിരുമേനിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അൽമായരും കോട്ടയം ഭദ്രസനാധിപന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.
ഉമ്മൻചാണ്ടിയുടെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളെ തിരഞ്ഞെടുപ്പുമായി കൂട്ടി കുഴയ്‌ക്കേണ്ടെതില്ലെന്ന് ഓർത്തഡോക്‌സ് സഭ അദ്ധ്യക്ഷൻ പറഞ്ഞിരുന്നു.. ഉമ്മൻചാണ്ടി വിശുദ്ധൻ ആണോ എന്ന കാര്യത്തെ കുറിച്ച് 50 വർഷത്തിനുശേഷം മാത്രമേ സഭയ്ക്ക് ചിന്തിക്കാൻ പോലും കഴിയൂ എന്ന് പറഞ്ഞതിന് പിന്നാലെയാണ്ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും സഭയുടെ മക്കളാണെന്ന് ഓർത്തഡോക്‌സ് ബിഷപ്പ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്നും യൂഹനാൻ മാർ ദിയോസ്‌കോറസ് വ്യക്തമാക്കിയിരുന്നു.
Discussion about this post