തൃശൂർ: ഗുരുവായൂരിൽ തെരുവ്‌നായയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരിക്ക്. ഗുരുവായൂരിൽ കുടുംബത്തോടൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോഴാണ് കുട്ടി ആക്രമണത്തിന് ഇരയായത്. നായ ആക്രമിക്കുന്നത് കണ്ട കുട്ടിയുടെ അച്ഛൻ ഓടിഅടുത്തതോടെ കുട്ടി കൂടുതൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ക്ഷേത്രദർശനം കഴിഞ്ഞ് ഇവർ താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിന്റെ മുറ്റത്ത് നിൽക്കുന്നതിനിടയിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കണ്ണൂർ സ്വദേശികളാണ് ഇവർ. ക്ഷേത്രദർശനം കഴിഞ്ഞ് ഇന്ന് മടങ്ങാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
കുട്ടിയുടെ അച്ഛൻ സാധനങ്ങൾ വണ്ടിയിൽ കയറ്റുമ്പോൾ കുട്ടി അരികെ നിന്ന് കളിക്കുകയായിരുന്നു. ഈ സമയം മൂന്ന് തെരുവുനായ്ക്കൾ ഓടി അടുക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട അച്ഛൻ ഓടി എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് നായ്ക്കളിൽ ഒന്ന് കുട്ടിയുടെ കാലിൽ കടിച്ചിരിക്കുകയായിരുന്നു. തെരുവുനായ്ക്കളെ ഓടിച്ച് അച്ഛൻ
Discussion about this post