അനുഗൃഹീത കലാകാരൻ ജഗതി ശ്രീകൃമാർ കാറപടകടത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുകയാണ്. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷവും അദ്ദേഹം ഇതുവരെ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. മലയാള സിനിമയിൽ ജഗതി ഇരുന്നിരുന്ന ഹാസ്യത്തിന്റെ സിംഹാസനം ഇപ്പോഴും ശൂന്യമാണെന്ന് തന്നെ പറയാം.
ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ജഗതിയുടെ ഏതാനും മുഖഭാവങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സക്കറിയ പൊൻകുന്നം. അപകടത്തിൽ പെടുന്നതിനു മുൻപ് പൊൻകുന്നം ശ്രേയസ് പബ്ലിക് വാർഷിക ആഘോഷത്തിൽ
വിശിഷ്ടാതിഥിയായി എത്തി ഇന്നത്തെ വിദ്യാഭ്യാസത്തെക്കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചും അദ്ദേഹം നടത്തിയ മനോഹരമായ പ്രസംഗത്തിനിടയിൽ വന്ന മുഖഭാവങ്ങൾ സക്കറിയയുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. അതാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ് –
Discussion about this post