കോഴിക്കോട്: ദേശീയ സ്!കൂള്‍ കായികമേള നടത്തിപ്പില്‍ നിന്ന് പിന്മാറിയ സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാനാകില്ലെന്ന് പി ടി ഉഷ. കായികമേള നടത്തിപ്പില്‍ നിന്ന് പിന്മാറിയ നടപടി നാണക്കേടെന്നും അവര്‍ പറഞ്ഞു..
മേളയ്ക്ക് വലിയ ചെലവ് വരുമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. കോഴിക്കോട് ജില്ലയില്‍ മേള നടത്തണം. കോഴിക്കോട് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കായിക താരങ്ങളുടെ ഭാവി സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും ഉഷ പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കായികമേളകള്‍ നടത്താനുളള് താരുമാനം വിവാദമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര കായികമേള നടത്തിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളം വേദിയാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
Discussion about this post