ന്യൂഡൽഹി : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക വാദ്ര വാരാണസിയിൽ നിന്ന് മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി പ്രിയങ്ക ചതുർവേദി. അടുത്ത പ്രധാനമന്ത്രി ഇൻഡ്യ സഖ്യത്തിൽ നിന്നാണ് എന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.
ഇൻഡ്യ സഖ്യം എന്നും മുന്നിലാണ്. പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യനാരാണെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. വാരാണസിയിൽ നിന്ന് നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക വാദ്ര മത്സരിച്ചാൽ തീർച്ചയായും വിജയിക്കുമെന്നും ചതുർവേദി പറഞ്ഞു.
നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിൽ നിന്നുള്ള അവസാനത്തെ പ്രസംഗമായിരിക്കും ഇത്. അടുത്ത പ്രധാനമന്ത്രി ഇന്ത്യൻ സഖ്യത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുമെന്നും ചതുർവേദി പറഞ്ഞു.
വിലക്കയറ്റവും, തൊഴിലില്ലായ്മയും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ ഇത് കാണുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. അടുത്ത വർഷം ഇൻഡ്യാ സഖ്യത്തിൽ നിന്നുള്ള പ്രധാനമന്ത്രി അധികാരത്തിലേറും, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും ചതുർവേദി കൂട്ടിച്ചേർത്തു.
Discussion about this post