തിരുവനന്തപുരം: വനംവകുപ്പ് പിടികൂടി നാട് കടത്തിയ അരിക്കൊമ്പനെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് വാവ സുരേഷ്. അരിക്കൊമ്പന് ആയുരാരോഗ്യസൗഖ്യങ്ങളേകാൻ പഴവങ്ങാടിയിൽ നടന്ന കൂട്ടപ്രാർത്ഥനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാവ സുരേഷ്. അരിക്കൊമ്പനെ തിരികെയെത്തിക്കുന്നതിന് അധികാരികൾക്ക് നിവദേനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വാവ സുരേഷ് പറഞ്ഞു. അരിക്കൊമ്പൻ ജീവിച്ചിരിക്കണമെന്നും അതിനെ സംരക്ഷിക്കണമെന്നും വാവ സുരേഷ് ആവശ്യപ്പെട്ടു. അരിക്കൊമ്പൻ ആനക്കൂട്ടത്തിലുണ്ടെന്നു പറഞ്ഞ് കാണിക്കുന്ന ചിത്രങ്ങൾ യഥാർഥമല്ല. ഇതിന്റെ വിശദാംശങ്ങൾ ലഭിക്കണമെന്നും അരിക്കൊമ്പൻ ആരാധകർ പറഞ്ഞു.
അരിക്കൊമ്പൻ എന്ന ആനയെ ഗണപതി ഭഗവാന്റെ പ്രതിരൂപമായിട്ടാണ് മനസിൽ കാണുന്നത്. ആളുകൾക്ക് ചിലപ്പോൾ അത് അന്ധവിശ്വാസമായിട്ട് തോന്നാം. എന്നാൽ അത് അന്ധവിശ്വാസമല്ല,’ വാവ സുരേഷ് പറഞ്ഞു. ഭഗവാന്റെ പ്രതിരൂപമായ അരിക്കൊമ്പനെ കേരളത്തിൽനിന്ന് പിടികൂടി മറ്റേതോ കാട്ടിൽകൊണ്ട് ഉപേക്ഷിച്ചു. അരിക്കൊമ്പനെ നമ്മുടെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് വിനായക ചഥുർത്ഥി ദിനത്തിൽ നാളികേരം ഉടച്ച് പ്രതിഷേധിക്കുന്നത് എന്നും ഇത് ഇവിടെ അവസാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പൻ എന്ന ആനയെ ഗണപതി ഭഗവാന്റെ പ്രതിരൂപമായിട്ടാണ് മനസിൽ കാണുന്നത്. ആളുകൾക്ക് ചിലപ്പോൾ അത് അന്ധവിശ്വാസമായിട്ട് തോന്നാം. എന്നാൽ അത് അന്ധവിശ്വാസമല്ല,’ വാവ സുരേഷ് പറഞ്ഞു. ഭഗവാന്റെ പ്രതിരൂപമായ അരിക്കൊമ്പനെ കേരളത്തിൽനിന്ന് പിടികൂടി മറ്റേതോ കാട്ടിൽകൊണ്ട് ഉപേക്ഷിച്ചു. അരിക്കൊമ്പനെ നമ്മുടെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് വിനായക ചതുർത്ഥി ദിനത്തിൽ നാളികേരം ഉടച്ച് പ്രതിഷേധിക്കുന്നത് എന്നും ഇത് ഇവിടെ അവസാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post