പാലക്കാട്; യുവതിയോട് അപമര്യാദയായി പെരുമാറിയ സിപിഎം ജില്ലാകമ്മറ്റി അംഗത്തിന് സസ്‌പെൻഷൻ. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗം എൻ ഹരിദാസിനെതിരെയാണ് നടപടി. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.
യുവതി നൽകിയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.ആർട്ടിസാൻസ് യൂണിയൻ അംഗമായ തന്നോട് ഹരിദാസൻ അപമര്യാദയായി പെരുമാറിയെന്നും വാട്ട്സ്ആപ്പിൽ അശ്ലീല ചുവയോടെയുളള മെസേജുകൾ അയച്ചെന്നും ചിത്രങ്ങൾ പങ്കുവെച്ചുവെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.യുവതി നൽകിയ രേഖകളടക്കം പരിശോധിച്ച ശേഷമാണ് നടപടി
Discussion about this post