തിരുവനന്തപുരം : റെഡ് സിഗ്നൽ ലംഘിച്ചാൽ ലൈസൻസ് നഷ്ടമാകുമെന്ന് എം വി ഡി സിഗ്നൽ ലഘിച്ചുള്ള അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി. 2017 ലെ ചട്ടപ്രകാരമാണിത് നടപ്പിലാക്കുന്നത്. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന കേസുകളിൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അശ്രദ്ധമായി വണ്ടി ഓടിക്കുന്നതുമൂലം മറ്റുള്ള യാത്രക്കാർ അപകടത്തിൽ പെടുന്നത് കണക്കിലെടുത്താണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. എ ഐ ക്യാമറവഴി പിടികൂടുന്ന കേസുകളിലും ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കടുത്തനടപടികൾ ഉണ്ടാകും.
കേസുകൾ കോടതിക്കാണ് കൈമാറുക. മദ്യപിച്ച് വാഹനം ഓടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം തുടങ്ങിയ കരണങ്ങൾക്കാണ് നേരത്തെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നത്. ഇതിനായി ജില്ലകളിൽ പ്രധാന ജംഗ്‌ഷനുകളിൽ ട്രാഫിക് ഉദ്യോഗസ്ഥരെ പരിശോധനകൾക്കായി നിയോഗിച്ചിട്ടുണ്ട്.
Discussion about this post