തിരുവനന്തപുരം : നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനയായി ആശുപത്രിയിൽ കൊണ്ടുവന്ന രോഗിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. നാൽപതുകാരിയായ സ്ത്രീയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സ്ട്രച്ചർ തകർന്നു വീണത്.
കാലപ്പഴക്കം മൂലം തുരുമ്പിച്ചതാണ് സ്ട്രച്ചർ തകർന്നു വീഴാൻ കാരണമായത്. സ്ട്രച്ചർ തകർന്നതോടെ രോഗി നെഞ്ചിടിച്ച് തറയിൽ വീണ് പരിക്കേൽക്കുകയായിരുന്നു. പനവൂർ മാങ്കുഴി സ്വദേശി ലാലിയ്ക്കാണ് പരിക്കേറ്റത്.
Discussion about this post