ഇടുക്കി; ഹൈക്കോടതി ഉത്തരവിനെ വകവയ്ക്കാതെ സിപിഎം. കോടതി ഉത്തരവുണ്ടായിട്ടും ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം പുലർച്ചെ വരെ നീണ്ടു. പണികൾ നിർത്തിവയ്ക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും രാത്രിയിൽ തൊഴിലാളിളെ എത്തിച്ചാണ് ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. ജനറേറ്ററിന്റെ സഹായത്തോടെ വെളിച്ചം എത്തിച്ചു നിരവധി തൊഴിലാളികളെ അകത്തുകയറ്റി പണിതീർക്കാൻ ആയിരുന്നു സിപിഎമ്മിന്റെ ശ്രമം. കോടതി ഉത്തരവ് നടപ്പാക്കാൻ പോലീസിന്റെ സഹായം തേടാമെന്ന് നിർദ്ദേശുണ്ടായിട്ടും അധികൃതരെത്തിയില്ല.
ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചില്ലെന്ന സാങ്കേതികത്വമാണ് സിപിഎം ഉന്നയിക്കുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടി എടുത്തതെന്നും നിയമപരമായി നേരിടുമെന്നും പറഞ്ഞാണ് നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.
ചട്ടം ലഘിച്ച് ഇടുക്കിയിൽ നിർമ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിർമ്മാണം ഇന്നലെ തന്നെ നിർത്തിവെക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്. ശാന്തൻപാറയിൽ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നിർത്തിവെക്കാൻ 2022 നവംബർ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നൽകിയിരുന്നു. മൂന്നാർ കേസുകൾ അടുത്ത മാസം 5ന് കോടതി വീണ്ടും പരിഗണിക്കും.
Discussion about this post