പാലക്കാട്: തൃത്താലയിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ സ്വദേശിനിയും യൂട്യൂബറുമായ ഋതിക മണിശങ്കറിനെ (32) ആണ് ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ ശുചിമുറിയ്ക്കുള്ളിൽ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ആയുർവേദ ഡോക്ടറാണ് ഋതിക. മേഴത്തൂർ സ്വദേശി വിനോദ് മോനോൻ ആണ് ഋതികയുടെ ഭർത്താവ്. മക്കൾ- മിത്രൻ, ബാല.
Discussion about this post