ബത്തേരി; വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം. 3 പേർക്ക് പരിക്കേറ്റു. ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. . തലപ്പുഴ കണ്ണോത്തുമലയിലാണ് വൻ ദുരന്തം സംഭവിച്ചത്. 12 തേയില തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അരകടം സംഭവിച്ചയുടനെ 9 പേരും തൽക്ഷണം മരിച്ചുവെന്നാണ് വിവരം.
ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. 11 സ്ത്രീകളും ഒരു ഡ്രൈവറുമാണ് ജീപ്പിലുണ്ടായിരുന്നത്. തേയില നുള്ളുന്ന ജോലി കഴിഞ്ഞ് മടങ്ങി വരുന്ന സമയത്താണ് കണ്ണോത്തുമലയിൽ വച്ച് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ഇറക്കം ഇറങ്ങുന്നതിനിടെ 30 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടനെ സമീപവാസികൾ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവർത്തനം അതീവദുഷ്‌കരമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ജോലി കഴിഞ്ഞ് ക്ഷീണിതരായി വരുന്നവരായിരുന്നു അപകടത്തിൽപ്പെട്ടത്. ഇത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
Discussion about this post