തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സെപ്റ്റംബർ 4 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആണ് തീരുമാനമെടുത്തത്. സെപ്റ്റംബർ 5 ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഉടൻതന്നെ ലോഡ് ഷെഡിംഗ് വേണ്ടെന്നും തീരുമാനമായി. അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും.
യൂണിറ്റിനു 19 പൈസ വെച്ചാണ് സർ ചാർജ് ഈടാക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
നിലവിൽ ഉയർന്ന വില കൊടുത്തു വൈദ്യുതി വാങ്ങുന്നത് കടുത്ത സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിവയ്ക്കുന്നത്. വൈദ്യുതി പ്രതിസന്ധി തുടർന്നാൽ വൈദ്യർക്ക് വർദ്ധനവും സർക്കാർ പരിഗണനയിലുണ്ട്. വൈദ്യുതിയുടെ ലഭ്യത കുറവ് കണക്കിലെടുത്ത് ഉപഭോക്താക്കൾ വൈദ്യുതി നിയന്ത്രിതമായി ഉപയോഗിക്കണം എന്ന് നേരത്തെ കെഎസ്ഇബി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post