Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

പുടിന്റെ ശത്രുവാണോ? എങ്കിൽ മരണം തൊട്ടരികിലുണ്ട് ; തുടർക്കഥയാവുന്ന റഷ്യയിലെ ദുരൂഹ മരണങ്ങൾ

by Brave India Desk
Aug 26, 2023, 12:28 am IST
in Special, International, Article
Share on FacebookTweetWhatsAppTelegram

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ശത്രുവാകുന്നത് മരണത്തിലേക്ക് നടന്നു കയറുന്നത് പോലെയാണെന്ന് ലോകമെമ്പാടുനിന്നും വിമർശനമുണ്ട്. പുടിൻ അധികാരത്തിലിരുന്ന കാൽ നൂറ്റാണ്ട് കാലത്തോളം അദ്ദേഹത്തിന്റെ ശത്രുക്കൾക്കുണ്ടായ അനുഭവങ്ങൾ തന്നെയാണ് ഈ വിമർശനത്തിന് ആധാരം. നിരന്തരമായി ഉണ്ടാകുന്ന കൊലപാതകങ്ങളുടെയും വധശ്രമങ്ങളുടെയും പട്ടിക നീളുകയാണ്. ഒടുവിലിപ്പോൾ ആ പട്ടികയിലെ അവസാന പേരുകാരനായി വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിനും. തുടർക്കഥയാവുന്ന ഈ മരണങ്ങളിൽ റഷ്യൻ അധികാരികളെ കുറ്റപ്പെടുത്താൻപോലും ഭയക്കുന്നവരാണ് അധികവും. അപൂർവം ചിലർ റഷ്യൻ നേതൃത്വത്തെ വിമർശിച്ചപ്പോഴും ഈ മരണങ്ങളിൽ ഒന്നും തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും എല്ലാം അവരുടെ ദൗർഭാഗ്യം മാത്രമാണെന്നുമാണ് ക്രെംലിൻ വ്യക്തമാക്കുന്നത്.

പുടിന്റെ ശത്രു എന്ന മുദ്രകുത്തപ്പെട്ടവർ പലപ്പോഴും പല രീതിയിലാണ് കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും. വിഷം കൊടുക്കുന്നത് മുതൽ തുടങ്ങി ജനൽപടിയിൽ വീഴുന്നത് പോലെയുള്ള രീതികൾ പോലും ഈ മരണങ്ങളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു വിമാനാപകടത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കുന്നത്. റഷ്യൻ സൈനിക നേതൃത്വത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് മോസ്കോയിലേക്ക് കലാപം നയിച്ച് രണ്ട് മാസത്തിന് ശേഷമാണ് വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിന് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നിരവധി രാഷ്ട്രീയ വിമർശകരും കൂറുമാറ്റം നടത്തുന്ന ചാരന്മാരും അന്വേഷണാത്മക പത്രപ്രവർത്തകരും പലവിധത്തിൽ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവയിൽ ഏറ്റവും പ്രമുഖരായ ചിലരുടെ പട്ടിക നമുക്കൊന്ന് കണ്ടു നോക്കാം.

Stories you may like

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

അലക്സാണ്ടർ ലിറ്റ്വിനെങ്കോ

KGBയുടെയും FSBയുടെയും മുൻ ഏജന്റായിരുന്ന റഷ്യൻ ഡിഫെക്റ്റർ അലക്‌സാണ്ടർ ലിറ്റ്‌വിനെങ്കോ ലണ്ടനിൽ വെച്ച് റേഡിയോ ആക്ടീവ് പൊളോണിയം-210 കലർത്തിയ ചായ കുടിച്ചതിന് ശേഷം അസുഖബാധിതനാവുകയും മൂന്നാഴ്ച കഴിഞ്ഞ് മരിക്കുകയുമായിരുന്നു. റഷ്യൻ മാധ്യമപ്രവർത്തക അന്ന പൊളിറ്റ്‌കോവ്‌സ്കയയെ വെടിവെച്ചുകൊന്ന സംഭവവും റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംഘടിത കുറ്റകൃത്യങ്ങളുമായുള്ള ബന്ധത്തെയും കുറിച്ച് നിരന്തരമായി അന്വേഷണങ്ങൾ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

ബോറിസ് നെംത്സോവ്

ബോറിസ് യെൽറ്റ്‌സിന്റെ കീഴിൽ ഉപപ്രധാനമന്ത്രിയായിരുന്ന ബോറിസ് നെംത്‌സോവ് റഷ്യയിലെ ഒരു ജനപ്രിയ രാഷ്ട്രീയക്കാരനും വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനുമായിരുന്നു. 2015 ഫെബ്രുവരിയിലെ ഒരു തണുത്ത രാത്രിയിൽ കാമുകിക്കൊപ്പം നടക്കുമ്പോൾ ക്രെംലിനിനോട് ചേർന്നുള്ള ഒരു പാലത്തിൽ വച്ച് അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു.

അന്ന പൊളിറ്റ്കോവ്സ്കയ

2006 ഒക്‌ടോബർ 7-ന് പുടിന്റെ ജന്മദിനത്തിലായിരുന്നു മോസ്‌കോയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ എലിവേറ്ററിൽ വെച്ച് പത്രപ്രവർത്തകയായ അന്ന പൊളിറ്റ്‌കോവ്‌സ്കയ വെടിയേറ്റു മരിച്ചത് . ചെച്‌നിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിന് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അന്ന പൊളിറ്റ്‌കോവ്‌സ്കയ.

യൂറി ഷ്ചെകൊചിഖിൻ

പുടിനെതിരായുള്ള വാർത്തകൾ നൽകിയിരുന്ന നോവയ ഗസറ്റ പത്രത്തിന്റെ മറ്റൊരു റിപ്പോർട്ടറായ യൂറി ഷ്ചെകോചിഖിൻ 2003-ൽ പെട്ടെന്നുണ്ടായ ചില ശാരീരിക പ്രശ്നങ്ങൾ മൂലം മരിക്കുകയായിരുന്നു . ശരിയായ മരണം കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. റഷ്യയിലെ അഴിമതി ബിസിനസ്സ് ഇടപാടുകളും 1999 ലെ അപ്പാർട്ട്മെന്റ് ഹൗസ് ബോംബാക്രമണത്തിൽ റഷ്യൻ സുരക്ഷാ സേവന വിഭാഗത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷണങ്ങൾ നടത്തിയ വ്യക്തിയായിരുന്നു ഷ്ചെകോചിഖിൻ.

വ്ലാഡിമിർ കാര-മുർസ

2015-ലും 2017-ലും പ്രമുഖ പ്രതിപക്ഷ നേതാവ് വ്ലാഡിമിർ കാര-മുർസക്ക് വിഷം നൽകാനുള്ള ശ്രമങ്ങൾ നടന്നതായി വിശ്വസിക്കുന്നു. പക്ഷേ ഈ രണ്ടു സംഭവങ്ങളിലും അദ്ദേഹം രക്ഷപ്പെട്ടു. ആദ്യ സംഭവത്തിൽ വൃക്ക തകരാറിലായ അദ്ദേഹം ഏതാണ്ട് മരണത്തോടടുത്തിരുന്നു. വിഷബാധയാണെന്ന് സംശയിക്കുന്നുവെങ്കിലും കൃത്യമായ കാരണമൊന്നും കണ്ടെത്തിയില്ല. 2017-ൽ സമാനമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ വിഷബാധ സ്ഥിരീകരിക്കുകയും അദ്ദേഹം കോമയിൽ ആവുകയും ചെയ്തു. എങ്കിലും പിന്നീട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. പരാതികൾ നൽകിയിട്ടും കൃത്യമായി അന്വേഷണം നടത്താൻ ഉദ്യോഗസ്ഥരൊന്നും തയ്യാറായിരുന്നില്ല. ഒടുവിൽ ഈ വർഷം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വ്ലാഡിമിർ കാര-മുർസ 25 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.

അലക്സി നവൽനി

വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനായിരുന്നു അലക്സി നവാൽനി . 2020 ഓഗസ്റ്റിൽ സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാന യാത്രയ്ക്കിടയിൽ നവൽനിക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥത ഉണ്ടായി. തുടർന്ന് ഓംസ്ക് നഗരത്തിൽ വിമാനം ലാൻഡ് ചെയ്യുകയും നവൽനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തെ ബെർലിനിലേക്ക് എയർലിഫ്റ്റ് ചെയ്തു. അവിടെ വെച്ച് അദ്ദേഹം സുഖം പ്രാപിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽ കണ്ടെത്തിയ വിഷത്തിന്റെ സാമ്പിളുകൾ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ പരിശോധിച്ചപ്പോൾ, സോവിയറ്റ് കാലഘട്ടത്തിലെ നോവിചോക്ക് എന്ന നാഡീ ഞരമ്പുകളെ ബാധിക്കുന്ന വിഷമാണ് നവൽനിക്ക് നൽകിയതെന്ന് സ്ഥിരീകരിച്ചു. പിന്നീട് റഷ്യയിലേക്ക് മടങ്ങിയ നവൽനി രാജ്യദ്രോഹവും അഴിമതിയും അടക്കമുള്ള നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ട് 19 വർഷത്തെ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

ഈ പറഞ്ഞവ കൂടാതെ പല പ്രമുഖ റഷ്യൻ ഭരണനിർവഹണ സമിതി അംഗങ്ങളും കൂറുമാറ്റം നടത്തിയതായി സംശയിക്കപ്പെടുന്ന ചാരന്മാരും എല്ലാം ജനാലകളിൽ നിന്ന് വീണതുൾപ്പെടെയുള്ള ദുരൂഹമായ സാഹചര്യങ്ങളിൽ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം ഇതുവരെയായി റഷ്യയിൽ നിരവധി പത്രപ്രവർത്തകരും ദുരൂഹമായി മരണപ്പെട്ടിട്ടുണ്ട്. ഇവരെല്ലാം തന്നെ റഷ്യൻ നേതൃത്വത്തെ വിമർശിക്കുന്നവരായിരുന്നു. ഈ ദുരൂഹ മരണങ്ങളെക്കുറിച്ച് റഷ്യയിലെ രാഷ്ട്രീയ നിരീക്ഷകനായ അബ്ബാസ് ഗല്യാമോവിന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടി. “നിങ്ങൾ അവനെ ചോദ്യം ചെയ്താലോ അനുസരിക്കുന്നതിൽ പരാജയപ്പെട്ടാലോ നിങ്ങൾ ഒരു രാജ്യസ്‌നേഹിയാണെങ്കിൽ പോലും ഒരു ശത്രുവിനെപ്പോലെ ദയയില്ലാതെ അവൻ നിങ്ങളെ ഇല്ലാതാക്കും.” അതെ, നിങ്ങൾ പുടിന്റെ ശത്രുവാണോ? എങ്കിൽ മരണം നിങ്ങളുടെ തൊട്ടരികിലുണ്ട്.

Tags: russiaVLADIMIR PUTINPremiumKremlin
Share1TweetSendShare

Latest stories from this section

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

സകലബന്ധവും അവസാനിച്ചു: പാകിസ്താനുമായുള്ള കൂട്ട് വെട്ടി അഫ്ഗാനിസ്ഥാൻ: കച്ചവടത്തിനും മരുന്നിനും വരെ വിലക്ക്….

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

അസിം മുനീർ ഇനി പാകിസ്താന്റെ ശബ്ദം,അധികാരി,ഉടമ?: ആജീവനാന്ത നിയമപരിരക്ഷയും കൂടുതൽ അധികാരങ്ങളും നൽകി പാർലമെന്റ്…

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies