ബംഗളൂരു: ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായ വനിതാ ശാസ്ത്രജ്ഞരെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയിപ്പിക്കുന്നതിൽ ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞർക്ക് നിർണായക പങ്കാണ് ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഎസ്ആർഒയിലെത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആളുകളുടെ ക്ഷേമമാണ് തങ്ങൾക്ക് പ്രധാനം. അതിന് വേണ്ടി എന്തും ചെയ്യും. ലാൻഡറിന്റെ കാലുകൾ പതിഞ്ഞ ശിവശക്തി പോയിന്റെ ശാസ്ത്രത്തെ ആളുകളുടെ നന്മയ്ക്ക് വേണ്ടി വിനിയോഗിക്കാൻ ഭാവി തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗം കൂടുതൽ കരുത്ത് ആർജ്ജിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചൊവ്വാ ദൗത്യവും, ചാന്ദ്ര ദൗത്യവും രാജ്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഗഗൻയാൻ ദൗത്യത്തിനായുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഇതെല്ലാം യുവ തലമുറയ്ക്ക് ഏറെ പ്രചോദനം നൽകുന്നതാണ്. ശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ പുതുതലമുറ കൂടുതലായി മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post