ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻമന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം നീട്ടുന്നതിനെതിരെ ഇഡി സുപ്രീംകോടതിയിൽ. മുൻമന്ത്രിക്കെതിരെ ഗുരുതരമായ കുറ്റങ്ങളും ഇഡി ആരോപിച്ചിട്ടുണ്ട്. ജയിൽവളപ്പിനുള്ളിൽ നീന്തൽകുളം ആവശ്യപ്പെട്ടുവെന്നാണ് പ്രധാന ആരോപണം.
അദ്ദേഹത്തിന് ജയിലിൽ നീന്തൽക്കുളം വേണം. എല്ലാവർക്കും ഇത് താങ്ങാൻ കഴിയില്ല. ആവശ്യമെങ്കിൽ, ഫിസിയോതെറാപ്പിക്കായി അദ്ദേഹത്തെ ഒരു നീന്തൽക്കുളത്തിലേക്ക് കൊണ്ടുപോകാമെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു പറഞ്ഞു.
ജാമ്യം നിരസിച്ച ഡൽഹി ഹൈക്കോടതിയുടെ ഏപ്രിൽ 6ലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ജെയ്‌നിന്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മുതൽ ഇഡി കസ്റ്റഡിയിലാണ് സത്യേന്ദ്ര ജെയിൻ.
Discussion about this post