തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ആണ് സംഭവം. അരുവിക്കര സ്വദേശി രേഷ്മ(23) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് രേഷ്മയുടെയും അക്ഷയ് രാജിന്റെയും വിവാഹം കഴിഞ്ഞത്.
രാവിലെ സമയം വൈകിയിട്ടും മുറി തുറക്കാത്തതെ വന്നതോടെ വീട്ടുകാർ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ പോലീസിൽ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. സംഭവ സമയത്ത് ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ജൂൺ 12 നാണ് രേഷ്മയും അക്ഷയ് രാജുമായുള്ള വിവാഹം നടന്നത്. രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മ ആത്മഹത്യ ചെയ്യുന്നത്. സംഭവ സമയത്ത് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല.
ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാർ പറയുന്നത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇതിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കുടുംബക്കാരുടെ മൊഴി രേഖപ്പെടുത്തി.
Discussion about this post