Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മരിച്ചത് പ്രിഗോഷിൻ തന്നെ; ജനിതക പരിശോധനാ ഫലം പുറത്തുവിട്ട് റഷ്യ

മോളിക്യുലാർ ജനിറ്റിക് പരിശോധനയിലൂടെയായിരുന്നു പ്രിഗോഷിന്റെ മരണം റഷ്യ സ്ഥിരീകരിച്ചത്

by Brave India Desk
Aug 27, 2023, 07:41 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

മോസ്കോ: വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് വാഗ്നർ തലവൻ യെവ്ഗെനി പ്രിഗോഷിൻ തന്നെയെന്ന് സ്ഥിരീകരിച്ച് റഷ്യ. ട്വെർ മേഖലയിൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ട പത്ത് പേരുടെയും വിശദവിവരങ്ങൾ റഷ്യ പുറത്ത് വിട്ടു. മൃതദേഹങ്ങൾ ജനിതക പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരുന്നു ഇത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നും മെക്സിക്കോയിലേക്ക് പോവുകയായിരുന്ന എംബ്രെയർ ലെഗസി 6000 എക്സിക്യൂട്ടീവ് ജെറ്റ് തകർന്ന് വീണത്. മോളിക്യുലാർ ജനിറ്റിക് പരിശോധനയിലൂടെയായിരുന്നു പ്രിഗോഷിന്റെ മരണം റഷ്യ സ്ഥിരീകരിച്ചത്. അതേസമയം വിമാനാപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റഷ്യൻ ഏജൻസികൾ പറയുന്നത്.

Stories you may like

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു പ്രിഗോഷിൻ നയിച്ച വാഗ്നർ സായുധ സേന റഷ്യൻ സൈന്യത്തിനെതിരെ ഹ്രസ്വകാല ആഭ്യന്തര യുദ്ധത്തിന് പദ്ധതിയിട്ടത്. കിഴക്കൻ റഷ്യയിൽ നിന്നും വൻ തോതിൽ ആയുധങ്ങളുമായി വാഗ്നർ സംഘം സൈനിക അട്ടിമറി ലക്ഷ്യമിട്ട് മോസ്കോ ലക്ഷ്യമാക്കി നീങ്ങിയിരുന്നു.

ബെലാറൂസിയൻ നേതാവ് അലക്സാണ്ടർ ലൂകാഷെങ്കോ നടത്തിയ ഇടപെടലുകളെ തുടർന്നായിരുന്നു ആഭ്യന്തര കലാപത്തിനുള്ള ശ്രമത്തിൽ നിന്നും വാഗ്നർ ഗ്രൂപ്പ് പിന്മാറിയത്. തുടർന്ന് പ്രിഗോഷിൻ ബെലാറസിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രിഗോഷിൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇയാൾ ആഫ്രിക്കയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെയാണ് മരണ വാർത്ത പുറത്ത് വരുന്നത്.

അതേസമയം പ്രിഗോഷിന്റെ മരണത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുടിൻ ആണെന്ന ആരോപണവുമായി വാഗ്നർ ഗ്രൂപ്പ് രംഗത്ത് വന്നിരുന്നു. വിമാനം റഷ്യൻ സേന മിസൈൽ ആക്രമണത്തിലൂടെ തകർക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ റഷ്യ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

Tags: Plane CrashWagner groupYevgeny PrigozhinMolecular Genetic Analysisrussiadeath
Share1
Tweet
Send
Share

Latest stories from this section

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

Latest News

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

വൈഭവും അഭിഷേകും ഓപ്പൺ ചെയ്യും, സഞ്ജു വൺഡൗണിൽ ടീമിനെ നയിക്കും; ഇന്ത്യൻ ടി20 ടീമിന്റെ സ്വപ്ന കോമ്പിനേഷൻ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

വിവാഹമോചനം, മദ്യപാനം, പാനിക് അറ്റാക്ക്; 26 ദിവസം പുനരധിവാസ കേന്ദ്രത്തിൽ!”: കരിയർ തകർത്ത പ്രതിസന്ധികളെക്കുറിച്ച് ചഹാൽ

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies