കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് പിടികൂടിയത്. ഇരുവരുടെയും കൈയിൽ നിന്ന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
നേരത്തെ ഓഗസ്റ്റ് 20-ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനായിരുന്നു പിടിയിലായത്. ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണത്തിന് പുറമേ സോക്‌സിൽ നിന്ന് സ്വർണ്ണചെയിനുകളും ജാഫർമോനിൽ നിന്നും കണ്ടെടുത്തിരുന്നു
Discussion about this post