മലപ്പുറം : എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. പൊന്നാനി ആമയൂർ സ്വദേശി ഷാഫി(40) ആണ് വെടിയേറ്റ് മരിച്ചത്. ഒരു സുഹൃത്ത് സംഗമത്തിന് ഇടയിൽ വച്ചാണ് ഷാഫിക്ക് വെടിയേറ്റത്.
എയർഗൺ അബദ്ധത്തിൽ പൊട്ടുകയായിരുന്നു എന്നാണ് ഈ സംഭവത്തിൽ പോലീസിന്റെ നിഗമനം. എയർഗണ്ണിൽ നിന്നും ക്ലോസ്-റേഞ്ചിലുള്ള വെടിയേറ്റതാണ് മരണത്തിന് കാരണമായത്. എയർഗണ്ണിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്ന് കരുതപ്പെടുന്നു.
ഒരു വിവാഹ ചടങ്ങിനു ശേഷം സുഹൃത്തുക്കളുമായി ഒത്തുകൂടിയതായിരുന്നു ഷാഫി. ഈ കൂടിക്കാഴ്ചയിലാണ് എയർഗൺ പരിചയപ്പെടുത്തുന്നത്. ഇതിനിടെ ഷാഫിയുടെ തൊട്ടടുത്ത് വച്ച് അബദ്ധത്തിൽ എയർഗണ്ണിൽ നിന്നും വെടി പൊട്ടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ഷാഫിയുടെ ഒരു സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
Discussion about this post