തിരുവനന്തപുരം: മന്ത്രിമാർക്കും എംഎൽഎമാർക്കുമായി പ്രത്യേകം അനുവദിച്ച ഓണക്കിറ്റ് വാങ്ങില്ലെന്ന് പ്രതിപക്ഷ എംഎൽഎമാർ അറിയിച്ചതോടെ വിശദീകരണവുമായി സപ്ലൈക്കോ രംഗത്തെത്തി. എം എൽഎ മാർക്ക് നൽകുന്നത് സാധാരണ ഓണക്കിറ്റല്ലന്നും ശബരി റിബ്രാൻഡിംഗിന്റെ ഭാഗമായുളള ഉൽപ്പന്നങ്ങളാണെന്നുമാണെന്നുമാണ് സപ്ളൈക്കോ അറിയിച്ചിട്ടുള്ളത്.മത്തക്കാർഡുള്ളവർക്ക് നൽകുന്ന ഓണക്കിറ്റല്ല അത്. 12 ശബരി ഇനങ്ങൾ ഉളള ഓണക്കിറ്റാണ്. മഞ്ഞക്കാർഡ് ഉമടകൾക്ക് നൽകുന്നത് 14 ഇനങ്ങൾ ഉള്ള കിറ്റാണെന്നാണ് വിശദീകരണം.
അതേസമയം കിറ്റ് ഓഫീസിലോ താമസസ്ഥലത്തോ നേരിട്ട് എത്തിച്ചുനൽകുമെന്നാണ് വിവരം. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്
Discussion about this post