ലണ്ടൻ : നടൻ ജോജു ജോർജും സംഘവും യുകെയിൽ വെച്ച് മോഷണത്തിന് ഇരയായതായി റിപ്പോർട്ടുകൾ. താരത്തിന്റെ പാസ്‌പോർട്ടും പണവും മോഷണം പോയി. ജോജു നായകനാകുന്ന ‘ആന്റണി’ എന്ന ചിത്രത്തിന്റെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്പോർട്ടുകളും നഷ്ടമായിട്ടുണ്ട്. ആകെ 15,000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) മോഷണം പോയെന്നാണ് വിവരം.
സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് താരങ്ങൾ ലണ്ടനിലെത്തിയത്. ബിസ്റ്റർ വില്ലേജിലെ ഷോപ്പിങ്ങിനിടെയായിരുന്നു മോഷണം. പാർക്കിംഗിലുണ്ടായിരുന്ന കാറിൽ നിന്നാണ് പണവും പാസ്‌പോർട്ടും ഷോപ്പിംഗ് സാധനങ്ങളും ലാപ്ടോപ്പും മോഷണം പോയത്. ജോജുവും നിർമാതാക്കളും തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്.
നടൻ ചെമ്പൻ വിനോദും നടി കല്യാണി പ്രിയദർശനും മറ്റൊരു കാറിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെട്ട് ജോജുവിനും നിർമാതാക്കൾക്കും താൽക്കാലിക പാസ്പോർട്ട് നൽകി. സംഭവത്തിന് പിന്നാലെ ജോജുവും കല്യാണിയും നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.
Discussion about this post