തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എസി മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യമുണ്ടെന്ന് എ.സി മൊയ്തീൻ ഇഡിയെ അറിയിച്ചു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നാളെ ഹാജരാകാനാണ് എസി മൊയ്തീന് ഇഡി നിർദ്ദേശം നൽകിയിട്ടുള്ളത്.
ഹാജരാകുമ്പോൾ പത്ത് വർഷം ആദായ നികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കാൻ മൊയ്തീനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ രേഖകൾ ലഭിച്ചിട്ടില്ലെന്ന് കാട്ടിയാണ് ഇഡിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് മൊയ്തീൻ അറിയിച്ചിരിക്കുന്നത്. രേഖകൾ ലഭിച്ച ശേഷം ഹാജരാകാമെന്നാണ് ഇഡിയെ അറിയിച്ചിരിക്കുന്നത്.
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് മൊയ്തീന് നിർദ്ദേശം നൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് മൊയ്തീന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്. മൊയ്തീന്റെ നിർദ്ദേശ പ്രകാരമാണ് ബിനാമികൾക്ക് ബാങ്കിൽ നിന്നും വായ്പ നൽകിയത് എന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആരായുന്നതിന് വേണ്ടിയാണ് മൊയ്തീനെ ചോദ്യം ചെയ്യുന്നത്.
Discussion about this post