മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഇരുവരുടെയും ഫോൺ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. സച്ചിൻ സാവന്ത് നവ്യ നായർക്ക് ആഭരണങ്ങൾ സമ്മാനിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ തങ്ങൾ സുഹൃത്തുകൾ മാത്രമാണെന്നും അതിനപ്പുറം അടുപ്പമില്ലെന്നുമാണ് നടി പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിശദവിവരങ്ങളുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.
Discussion about this post