തിരുവനന്തപുരം: യുവജനകമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്പളമാണിത്.
2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ചിന്തയുടെ ആവശ്യാർത്ഥം ഒരു ലക്ഷമായി വർധിപ്പിക്കുകയായിരുന്നു.
യുവജനകമ്മീഷൻ അദ്ധ്യക്ഷ ആയ അന്നു മുതലേ ശമ്പളം ഒരു ലക്ഷം രൂപയാക്കണമെന്ന് ചിന്താ ജെറോം ആവശ്യപ്പെട്ടിരുന്നു. പിന്നീട് സർക്കാർ 2017 ജനവരി ആറ് മുതൽ ശമ്പളം ഒരു ലക്ഷമാക്കി. അന്നുമുതലുള്ള കുടിശ്ശികയാണ് ഇപ്പോൾ നൽകിയത്.
കമ്മീഷൻ അദ്ധ്യക്ഷ എന്ന നിലയിൽ ചിന്ത 82.91 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. കുടിശ്ശിക കൂടി ലഭിച്ചപ്പോൾ തന്റെ യുവജനക്ഷേമം വർധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ആകെ ചിന്തയ്ക്ക് ലഭിച്ച ശമ്പളം 92 ലക്ഷത്തോളം ആയി.
Discussion about this post