ഇടുക്കി: എൻജിനീയറിംഗ് വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കോൺഗ്രസ് നേതാവുമായ നിഖിൽ പൈലിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. തൊടുപുഴ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം നിഖിൽ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു വാറന്റ് പുറപ്പെടുവിച്ചത്.
അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് നിർദ്ദേശം. നിഖിൽ പൈലിയില്ലാത്തതിനാൽ കുറ്റപത്രംവായിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റിയിരുന്നു. അന്ന് നിർബന്ധമായും ഹാജരാകാനും കോടതി നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു. ഇതിന് ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.
Discussion about this post