ഗുവാഹട്ടി: സംസ്ഥാനത്ത് ലവ് ജിഹാദും ബഹുഭാര്യത്വവും നിരോധിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതിനായി നിയമജ്ഞരുടെ സമിതിയെ നിയോഗിച്ചു. വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞതായും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളിൽ നിന്നും 149 നിർദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 146 നിർദേശങ്ങളും ബഹുഭാര്യത്വം നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നതായിരുന്നു. 3 എണ്ണം മാത്രമാണ് ബഹുഭാര്യത്വം നിരോധിക്കുന്നതിന് എതിരായി ലഭിച്ച നിർദേശങ്ങളെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ബഹുഭാര്യത്വ നിരോധനം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ലവ് ജിഹാദും ബഹുഭാര്യത്വവും നിരോധിക്കുന്ന ബില്ല് വരുന്ന 45 ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഡിസംബറോടെ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post