ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആർക്കും സാധിക്കില്ലെന്ന് രാമ ജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സനാതന ധർമം കാലമുള്ളിടത്തോളം തുടരും. ഉദയനിധി സ്റ്റാലിൻ പറയുന്നത് തികഞ്ഞ വിവരക്കേടാണ്. സനാതന ധർമത്തിന്റെ അർത്ഥം അറിയാതെയാണ് അദ്ദേഹം സംസാരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നത്. ആരായാലും സംസാരിക്കുമ്പോൾ അർത്ഥമറിഞ്ഞ് സംസാരിക്കണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമം എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും ഉദയനിധി പറഞ്ഞു. സനാതന നിരോധന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.
Discussion about this post