ദുബായ്: ഏറെക്കാലത്തിനു ശേഷം സംവിധാനം ചെയ്ത സിനിമയെ തോല്‍പ്പിക്കാന്‍ കേരളത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നതായി സംവിധായകന് ബാലചന്ദ്രമേനോന്. ‘ഞാന്‍ സംവിധാനംചെയ്യും’ എന്ന സിനിമ ദുബായില്‍ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷം നടന്ന ചര്‍ച്ചയിലായിരുന്നു ബാലചന്ദ്ര മേനോന്റെ പ്രതികരണം.
സിനിമക ണ്ട് ആസ്വദിച്ചിരുന്ന തലമുറ ഇന്ന് മുതിര്‍ന്നു. അതേസമയം ആദ്യദിവസങ്ങളില്‍ത്തന്നെ ചിത്രം കണ്ട പുതുതലമുറയിലൊരു വിഭാഗം സിനിമയ്ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയായിരുന്നു. ഇതുകാരണം എന്റെ സ്ഥിരം പ്രേക്ഷകരും തിയറ്ററിലെത്തിയില്ല.
കരിയറില്‍ അനാഥമായിപ്പോയ ആദ്യസിനിമയായി ഇത് മാറിപ്പോയെന്നും ബാലചന്ദ്രമേനോന് പറഞ്ഞു. സിനിമയ്ക്ക് പേരിട്ടതുമുതല്‍ വിമര്‍ശനങ്ങള്‍ തുടങ്ങി. തനിക്ക് പറയാനുള്ള കാര്യങ്ങളാണ് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാതാവ് കെ.പി.ആര്. മേനോന്, കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീധന്യ, ദക്ഷിണ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post