ആലപ്പുഴ : അച്ചൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. മൂന്നു വയസ്സുകാരനായ കുഞ്ഞിനെ കാണാതായി. മാവേലിക്കരയിൽ ആണ് സംഭവം. വെൺമണി സ്വദേശിനിയായ ആതിരയാണ് മരിച്ചത്. അഞ്ചുപേർ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് നിയന്ത്രണം വിട്ട് അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞത്.
അപകടം നടന്നയുടൻ ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് ആതിരയോടൊപ്പം സഞ്ചരിച്ചിരുന്ന മറ്റു മൂന്നുപേരെ രക്ഷപെടുത്തി. എന്നാൽ ആതിരയുടെ മൂന്നു വയസ്സുള്ള മകൻ കാശിനാഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാശിനാഥനായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post