തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും സേവന മേഖലയെക്കുറിച്ച് ജനങ്ങളുടെ പരാതികൾ കൂടി വരികയാണെന്നും തോമസ് ഐസക് വിമർശിക്കുന്നു. പാർട്ടി പ്രസിദ്ധീകരണമായ ചിന്തയിൽ എഴുതിയ ലേഖനത്തിലാണ് തോമസ് ഐസക്കിന്റെ വിമർശനം.
വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളുടെ പ്രവർത്തനം കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മയാണ്. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ഭരണ സംവിധാനങ്ങളുടെ പരാജയം സ്വകാര്യവത്കരണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തും. ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തി.
Discussion about this post