ചെന്നൈ: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിൽ മകൻ ഉദയനിധിയെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വീഴ്ചകൾ മറച്ചു വെക്കാൻ ബിജെപി മതത്തെ ആയുധമാക്കുന്നു എന്നാണ് സ്റ്റാലിന്റെ ആരോപണം.
ബിജെപി ജനങ്ങളുടെ മതവികാരത്തെ ആളിക്കത്തിച്ച് തീ കായാൻ ശ്രമിക്കുകയാണ്. ബിജെപി ഇന്ത്യയുടെ ഐക്യം തകർക്കാനും ഘടന നശിപ്പിക്കാനും ശ്രമിക്കുകയാണെന്നും സ്റ്റാലിൻ ആരോപിക്കുന്നു.
അതേസമയം, സ്റ്റാലിന്റെ മകന്റെ വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനക്കെതിരെ രാഷ്ട്രീയ ഭേദമന്യെ ജനരോഷം ആളിക്കത്തുകയാണ്. ഉദയനിധിയുടെ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കൾക്ക് പുറമേ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും പുരോഹിതന്മാരും രംഗത്ത് വന്നിരുന്നു.
സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമം എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും ഉദയനിധി പറഞ്ഞു. സനാതന നിരോധന കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വർഗീയ വിദ്വേഷം നിറഞ്ഞ് പ്രസ്താവന.
Discussion about this post