എറണാകുളം: നടൻ ടൊവിനോ തോമസിന് പരിക്ക്. ഷൂട്ടിംഗിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു സംഭവം. ടൊവിനോയുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്. പരിക്ക് ഗുരുതരമല്ല. ഡോക്ടർ ടൊവിനോയ്ക്ക് ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേയ്ക്ക് മാറ്റിവച്ചിട്ടുണ്ട്.
പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ടേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഭാവനയാണ് ചിത്രത്തിലെ നായകൻ. ധ്യാൻ ശ്രീനിവാസൻ, സൗബിൻ ഷാഹിർ, അനൂപ് മേനോൻ തുടങ്ങി വൻ താരിനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Discussion about this post