തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. മലയോരമേഖലകളിൽ താമസിക്കുന്നവരും ഇവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും കനത്ത മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.
വ്യാഴാഴ്ച 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം മഴ ശക്തി പ്രാപിക്കാൻ കാരണമാകും. മഴയ്ക്ക് പുറമെ കനത്ത ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Discussion about this post